gnn24x7

റൊമാനിയയിലെ COVID-19 ചികിത്സാ ആശുപത്രിയിൽ തീ പിടുത്തം : 10 പേർ മരിച്ചു

0
166
gnn24x7

റൊമാനിയ: കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റൊമാനിയൻ അധികൃതർ പറയുന്നു.

വടക്കൻ നഗരമായ പിയത്ര നീമിലെ പബ്ലിക് ഹോസ്പിറ്റലിൽ കോവിഡ് -19 രോഗികൾക്കായി നിയോഗിച്ചിട്ടുള്ള തീവ്രപരിചരണ വാർഡിലൂടെയാണ് തീ പടർന്നതെന്ന് പ്രാദേശിക എമർജൻസി സിറ്റുവേഷൻസ് ഇൻസ്പെക്ടറേറ്റിന്റെ വക്താവ് ഐറിന പോപ്പ പറഞ്ഞു.
ശനിയാഴ്ചയുണ്ടായ തീപിടുത്തത്തിൽ ഒരാൾ ഒഴികെ, മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തവരെല്ലാം ആശുപത്രി രോഗികളാണെന്ന് പോപ പറഞ്ഞു.

റൊമാനിയൻ ആരോഗ്യമന്ത്രി നെലു ടാറ്റാരു പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു, തീ ഒരു ഷോർട്ട് സർക്യൂട്ട് കാരണമായിരിക്കാം. മറ്റു കാരണങ്ങൾ പ്രകടമായി ഒന്നും തന്നെ ഇല്ലന്നാണ് അനുമാനം. എന്നിരുന്നാലും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി അദ്ദേഹം വെളിപ്പെടുത്തി. റൊമാനിയയുടെ തലസ്ഥാനമായ ബുച്ചാറസ്റ്റിന് 353 കിലോമീറ്റർ വടക്കായിട്ടാണ് അപകടം നടന്ന പിയത്ര നീംറ്റ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here