gnn24x7

പ്രശസ്ത ബംഗാളി ചലിച്ചിത്ര നടന്‍ സൗമിത്ര ചാറ്റർജി അന്തരിച്ചു

0
1115
gnn24x7

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലിച്ചിത്ര നടന്‍ സൗമിത്ര ചാറ്റർജി ഇന്ന് ഉച്ചയ്ക്ക് 12: 15 ന് കൊൽക്കത്തയിൽ അന്തരിച്ചു.ബെല്ലെ വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം.ഒരു മാസത്തോളം ആയി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ഒക്ടോബർ 6 ന് സൗമിത്ര ചാറ്റർജിക്ക് കൊറോണ സ്ഥിരീകരിച്ചു.

അദ്ദേഹം അഭിനേതാവിന് പുറമെ കവിയും എഴുത്തുകാരനുമായിരുന്നു. പ്രശസ്ത സംവിധായകന്‍ സത്യജിത് റേയ്‌ക്കൊപ്പം 14 സിനിമകളില്‍ സൗമിത്ര ചാറ്റർജി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2012ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡും, 2018ല്‍ ഫ്രാന്‍സിന്റെ പരമോന്നത കലാ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.

gnn24x7