കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിൽ കൊവിഡ് രോഗിയായ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച രാത്രി 11 . 30 നാണ് സംഭവം നടന്നത്.
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാൾ യുവതിയെ മുൻപ് ഫോണിലൂടെ ശല്യം ചെയ്തിരുന്നുവെന്നും യുവതി പറയുന്നു.
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ പത്തനംതിട്ടയിലെ ഒരു കോവിഡ് -19 രോഗിയെയും ആംബുലൻസിനുള്ളിൽ നിന്ന് ഡ്രൈവർ ലൈംഗികമായി പീഡിപ്പിചിരുന്നു.