ദുബായ്: ദുബായിലെ ആർപി ഹൈറ്റ്സിൽ ഒരു പുതിയ ആഡംബര അപ്പാർട്ട്മെന്റ് സ്വന്തമാക്കി മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ അടുത്താണ് അപ്പാർട്മെന്റ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ദുബായിലായിരുന്നു മോഹൻലാൽ ദീപാവലി ആഘോഷിച്ചിരുന്നത്.

1.3 മില്യൻ ദിർഹം(ഏകദേശം 2.6 കോടി രൂപ) വിലമതിക്കുന്ന അപ്പാർട്മെന്റാണ് ലാൽ സ്വന്തമാക്കിയത്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ആർപി ഹൈറ്റ്സ് പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ്.
നടന്റെ പുതിയ അപ്പാർട്ട്മെന്റിൽ അശോക് കുമാറിനൊപ്പം ബാല്യകാലസുഹൃത്തും ‘തിരനോട്ടം’ സംവിധായകനുമൊത്തുള്ള സൂപ്പർസ്റ്റാറിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.






































