കണ്ണൂർ: തളിപറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. ലോക്ഡൗണിന് മുൻപ് ഇയാൾ മകളെ പീഡിപ്പിക്കുകയും പിന്നെ ഖത്തറിലേക്ക് കടക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷം കണ്ണൂരിൽ എത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്.
കഴിഞ്ഞ മാസമാണ് ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയെ ആശുപത്രിയിൽ കാണിച്ചത്. അപ്പോഴാണ് മനസിലാവുന്നത് കുട്ടി ആര് മാസം ഗർഭിണി ആയിരുന്നു എന്ന്. അയാൾ മകളെ ഭീഷണിപ്പെടുത്തുകയും, പീഡിപ്പിച്ചത് ബന്ധുവായ പത്താം ക്ലാസുകാരനാണ് എന്ന് പറയാനും ഇയാള്‍ കുട്ടിയെ നിര്‍ബന്ധിച്ചിരുന്നു.







































