gnn24x7

രജനീകാന്തും അമിത്ഷായും കൂടിക്കാഴ്ച നടന്നേക്കും

0
225
gnn24x7

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ഇപ്പോഴും നിരവിധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ കഴിഞ്ഞ കുറച്ചു നാളുകളായി രജനീകാന്ത് ബി.ജെ.പിയിലേക്ക് പോവുന്നു എന്ന അഭ്യൂഹം പരക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പാര്‍ടി ഏകീകരണത്തിനായി ചെന്നൈയിലെത്തിയ അമിത് ഷാ രജനി കാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുവെന്ന വാര്‍ത്ത പരക്കുന്നത്. സര്‍ക്കാരിന്റെ ഒന്നു രണ്ടു പദ്ധതികളുടെ ഉദ്ഘാടനം സംബന്ധിച്ചും ബി.ജെ.പി നേതൃത്വ യോഗത്തില്‍ പങ്കെടുക്കാനുമായാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്.

അടുത്ത വര്‍ഷമാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് തങ്ങളുടെതായ ചില സ്ഥാനങ്ങള്‍ ഉറപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബി.ജെ.പി. ഏറെ താമസിയാതെ അണ്ണാ ഡി.എം.കെയുമായി കൈകോര്‍ത്തുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് ബി.ജെ.പി തമിഴ്‌നാട്ടില്‍ മെനയുന്നത്. പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് ബി.ജെ.പിക്ക്. അതേസമയം തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് പ്രത്യേകം സ്ഥാനമൊന്നുമില്ല. വെറും നാലു ശതമാനം സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് തമിഴ്‌നാട്ടിലുള്ളത്. പറയത്തക്ക രാഷ്ട്രീയ വേരുകളൊന്നും ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ഇല്ലെന്നു പറയുകയാവും വാസ്തവം. ഈ സാഹചര്യത്തിലാണ് അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ രജനികാന്തിനെ സന്ദര്‍ശിക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ കടുത്ത തന്ത്രമായിരുന്നു വെട്രിവേല്‍ യാത്ര. എന്നാല്‍ ഹിന്ദു വോട്ടുകളെ മറിക്കാനുള്ള ശ്രമമായി നടത്തുന്ന ഈ യാത്രയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി പാടെ നിഷേധിച്ചതോടെ അത് വൃഥാവിലായി. ഇത്തരം സാഹചര്യത്തില്‍ പാര്‍ടിയുടെ വളര്‍ച്ചയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത് എന്ന് വ്യക്തമായി. ഇതിന്റെ ഭാഗമായാണ് അമിത്ഷാ രജനികാന്തിനെ കാണുവാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍ രജനി ഇതിന് സമ്മതിച്ചിട്ടില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇതിനകം തന്നെ നിരവധി പ്രമുഖരെ ബി.ജെ.പി സമീപിച്ചുകഴിഞ്ഞു എന്നും അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്.

തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആരാധക സംഘടനാ നേതാക്കളുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നാണ് അവസാനമായി രജനി പൊതുജനങ്ങള്‍ക്കായി രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് നല്‍കിയ മറുപടി. എന്നാല്‍ ഈ സാഹചര്യം മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രവേശനവും രാഷ്ട്രീയപാര്‍ടി പ്രഖ്യാപനവും ഇപ്പോഴൊന്നും സാധ്യമാവില്ലെന്ന നിലപാടിലാണ് രജനി. എന്നാല്‍ രജനിയുടെ രാഷ്ട്രീയപാര്‍ടി പ്രഖ്യാപനത്തിന് കാത്തിരിക്കുന്നത് ബി.ജെ.പിയാണ്. അതിന് അവര്‍ കൂടുതല്‍ താല്‍പര്യവും മുന്‍കൈയ്യും എടുക്കുന്നുമുണ്ട്. രജനി രാഷ്ട്രീയ പാര്‍ടിയുമായി വന്നാല്‍ തമിഴ്‌നാട്ടിലെ വോട്ടില്‍ വിള്ളല്‍ വീഴുകയും അതിനിടയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയ ലാഭം ഉണ്ടാക്കാമെന്നുമാണ് ബി.ജെ.പിയുടെ തന്ത്രങ്ങള്‍ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here