gnn24x7

അമേരിക്കന്‍ പ്രഥമ വനിതയുടെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാല അഡിഗയെ ബൈഡന്‍ നിയമിച്ചു

0
306
gnn24x7

വാഷിങ്ടണ്‍: അമേരിക്കയുടെ ഭരണത്തില്‍ വിണ്ടും ഇന്ത്യന്‍ വംജരുടെ സാന്നിധ്യം. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ വംശജയായ മാല അഡിഗയെ നിയുക്ത അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ജോ ബൈഡന്‍ നിയമിച്ചു. പ്രചരണ സന്ദര്‍ഭത്തില്‍ ജോ ബൈഡന്റെ ഉപദേഷ്ടാവായും കമലയുടെയും ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഉപദേഷ്ടാവായും മാല അഡിഗ പ്രവര്‍ത്തിച്ചിട്ടും ഉണ്ട്. ഇതോടെ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ മറ്റൊരു വ്യക്തികൂടെയായി.

ബാരക് ഒബാമയുടെ കാലഘട്ടത്തിലും മാല അഡിഗ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒബാമയുടെ കാലത്ത് വിദ്യാഭ്യാസ-സാമശ്കാരിക വകുപ്പില്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സെക്രട്ടറി ഓപ് സ്റ്റേറ്റ്‌സ് ഓഫീസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായും ദേശീയ സുരക്ഷാ വിഭാഗത്തില്‍ ഡയറക്ടറായും മാല അഡിഗ കിടയറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച് പ്രസിദ്ധി നേടിയിരുന്നു. അഭിഭാഷക കൂടിയായ മാല അഡിഗ ഓബാമയുടെ ഭരണ നിര്‍വഹണത്തില്‍ അസോസിയേറ്റ് അഞോര്‍ണിയുടെ അഭിഭാഷകയാണ് പ്രവര്‍ത്തിച്ചിരുന്നത്.

ചിക്കാഗോയിലെ നിയമസ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടെയാണ് 2008 ല്‍ ഓബാമയുടെ തിരഞ്ഞെടുപ്പ ്പ്രാചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. ഇല്ലിനയോഡ് സ്വദേശിയായ മല യൂണിവേഴ്‌സിറ്റി ഓഫ് മിന്നസോട്ട, ഗ്രിന്നല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ലോ സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here