gnn24x7

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്

0
223
gnn24x7

തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടുകൂടി രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്. എൻക്യൂഎഎസ് എന്നാൽ ദേശീയ ആരോഗ്യ ഗുണനിലവാര അംഗീകാരമാണ്.

ആറ് ആശുപത്രികളിൽ മുന്നിൽ നിൽക്കുന്നത് 95.8 ശതമാനം സ്കോറോടെ കണ്ണൂര്‍ മാട്ടൂൽ പ്രാഥമികാരോഗ്യകേന്ദ്രമാണ്, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം (93.5 ശതമാനം), കോട്ടയം വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92.9 ശതമാനം), കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം (83.3 ശതമാനം), മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം (83.3 ശതമാനം) എന്നീ ആശുപത്രികള്‍ക്കാണ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചത്.

കൊവിഡിനിടയിലും രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്കും സ്ഥാനം ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി കെ കെ ഷൈലജ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here