gnn24x7

കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദാക്കി

0
170
gnn24x7

കുവൈറ്റ്; കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം പ്രവാസികളുടെ താമസരേഖ റദ്ദായതായി റിപോര്‍ട്ടുകള്‍. 1,47,000 പ്രവാസികളുടെ താമസരേഖയാണ് റദ്ദാക്കിയത്. കൊവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ കുടുങ്ങിയതു കാരണമാണ് ഇത്രയധികം പേരുടെ താമസരേഖ റദ്ദാക്കാനിടയായത്.

രാജ്യത്ത് അനധികൃത താമസക്കാര്‍ക്ക് പിഴ അടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ പിഴയടച്ച് കൊണ്ട് താമസരേഖ നിയമ വിധേയമാക്കുന്നതിനോ അവസരം നല്‍കി കൊണ്ടുള്ള ഭാഗിക പൊതുമാപ്പ് ഡിസംബര്‍ ഒന്ന് മുതലാണ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ കുവൈറ്റില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്ക് താമസരേഖ കുടുംബ ആശ്രിത വിസയിലേക്ക് മാറ്റാനും അവസരം ഒരുക്കുന്നുണ്ട്.

കണക്കുകൾ പ്രകാരം നിലവില്‍ 1,32,000 അനധികൃത താമസക്കാര്‍ കുവൈറ്റിൽ കഴിയുന്നുണ്ട്. ഇവരില്‍ നാല്‍പതിനായിരത്തോളം പേര്‍ ഭാഗിക പൊതുമാപ്പ് വഴി താമസരേഖ നിയമ വിധേയമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here