ഡബ്ലിന്‍: ഈവര്‍ഷം നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ഇന്ന് ഡബ്ലിനില്‍ ഗര്‍ഡായി നടത്തി. ഉദ്ദേശ്യം 5 മില്ല്യണ്‍ യൂറോ വിലമതിക്കുന്ന മയക്കുമരുന്നാണ് അവര്‍ പിടിച്ചെടുത്തത്. ഇന്നലെ അര്‍ദ്ധരാത്രി ആയുധ ധാരികളായ ഗര്‍ഡായി തെക്കന്‍ ഡബ്ലിനിലെ ഒരു വീടിന്റെ പരിസരത്ത് അതിക്രമിച്ച് കയറിയാണ് പ്രശസ്തമായ മയക്കുമരുന്ന് മാഫിയെ കീഴ്‌പ്പെടുത്തി വന്‍ മയക്കുമരുന്നു വേട്ട നടത്തിയത്.

ഗര്‍ഡായി നടത്തിയ റെയ്ഡില്‍ എക്സ്റ്റസി, എം.ഡി.എം.എ എന്നിവ കണ്ടെടുക്കുകയും തുടര്‍ന്ന് അവര്‍ ടാലാഗ് ഏരിയയില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയും ചെയ്തു. ഇത്തരത്തില്‍ മയക്കുമരുന്നു കച്ചവടവും കള്ളക്കടത്തും നടക്കുന്നുണ്ടെന്ന് ഗര്‍ഡായിക്ക് വെള്ളിയാഴ്ച രഹസ്യവിവരം ലഭിച്ചുവെന്നാണ് അറിയുന്നത്. തുടര്‍ന്ന് അവര്‍ ഇതിനായുള്ള ഒരു സെര്‍ച്ച് വാറണ്ടും നേടിയെടുത്തു. എന്നിട്ടായിരുന്നു വിദഗ്ദമായും രഹസ്യമായും ഓപ്പറേഷന്‍ നടത്തിയത്. വാറണ്ട് ലഭിച്ചയുടന്‍ തല്ലാഗ് ഗര്‍ഡായും ജില്ലാ മയക്കുമരുന്ന് യൂണിറ്റും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. ഒരു ഏറ്റുമുട്ടല്‍ പ്രതീക്ഷിച്ചാണ് ഗര്‍ഡായി അവിടേക്ക് ഓപ്പറേഷനായി ചെന്നിരുന്നത്.

ഗര്‍ഡായിയുടെ വന്‍ തിരച്ചിലിനിടയില്‍ രണ്ട് വലിയ പ്ലാസ്റ്റിക് ബാരലുകള്‍ കണ്ടെത്തുകയും അതില്‍ 77 കിലോഗ്രാം എക്സ്റ്റസി ഗുളികളും നിരവധി ചെറിയ ബാഗുകളിനായി 9 കിലോ എം.ഡി.എം.എയും ഉണ്ടായിരുന്നതായി ഗര്‍ഡായി റിപ്പോര്‍ട്ടു ചെയ്തു.