മീററ്റ് : ഉത്തര്‍പ്രദേശിലെ വഴയരികില്‍ ഹൃദയം പൊട്ടുന്ന ഒരു കാഴ്ചയ്ക്ക് നാട്ടുകാര്‍ ദൃക്‌സാക്ഷികളായി. ലിംഗ വിവേചനത്തില്‍ ഇപ്പോഴും ഭാരതത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് മോചനമില്ലെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുകയാണ്. മീററ്റിലെ വഴിയരികില്‍ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു നവജാത ശിശു. അപ്രതീക്ഷിതമായി വഴിയരികില്‍ നിന്നും ഒരു കുഞ്ഞിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള കരച്ചില്‍ കേട്ട നാട്ടുകാര്‍ കരച്ചില്‍ തേടി തിരയുകയായിരുന്നു.
തുടക്കത്തില്‍ അത് വല്ല മറ്റു മൃഗങ്ങളുടെ കുഞ്ഞുങ്ങളോ പൂച്ചകുഞ്ഞോ മറ്റും ആയിരക്കുമെന്ന് കരുതി. എന്നിരുന്നാലും ചില നാട്ടുകാര്‍ തിരഞ്ഞു കണ്ടുപിടിച്ചു. ഒന്നുരണ്ട് ചാക്കുകള്‍ വൃത്തികെട്ട സാധാനങ്ങളുമായി വഴയരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഏതോ ഒരു ചാക്കില്‍ നിന്നുമാണ് ശബ്ദം വരുന്നതെന്നും അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഈ രണ്ട് ചാക്കുകള്‍ മാറ്റി ഉള്ളില്‍ കിടക്കുന്ന ചാക്ക് പുറത്തേക്ക് എടുത്ത് പരിശോധിച്ചപ്പോഴാണ് അതില്‍ നല്ല അരുമത്തമുള്ള നവജാത പെണ്‍കുഞ്ഞ് കരയുന്നത് കണ്ടത്.
ഉടനെ നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ഉടനെ അടുത്ത ആശുപത്രിയില്‍ തിവ്രപരിചരണത്തിനായി കൊണ്ടുപോയി. എന്നാല്‍ കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും പരിപൂര്‍ണ്ണമായും ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. എന്നാല്‍ കുഞ്ഞ് മാസം തികയാതെ പ്രസവിച്ചതാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കാലഘട്ടം ഇത്രകണ്ട് മാറിയിട്ടും ഇപ്പോഴും ഇന്ത്യയില്‍ പെണ്‍കുട്ടികളോട് വിവേചനം കാണിക്കുന്നുവെന്നതിന്റെ പ്രകടമായ തെളിവാണിതെന്ന് അധികാരികള്‍ പത്രമാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെക്കുറിച്ചും ഉപേക്ഷിക്കപ്പെട്ട പരിസരത്തെ സി.സി.ടി.വി പരിശോധനകളും നടത്തുമെന്നും പോലീസ് പറഞ്ഞു.
(ചിത്രം: എന്‍.ഡി.ടി.വി.കോം)