ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ജെല്ലിക്കട്ടി’ന് ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി. ഓസ്‌കാറിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രിയാണ് ജല്ലിക്കട്ടിനു ലഭിച്ചത്. ഓസ്കാറിൻ്റെ ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് ലഭിച്ചിട്ടുണ്ട്.
2019ലെ ടൊറൻ്റോ അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ ജെല്ലിക്കട്ട് പ്രദർശിപ്പിച്ചിരുന്നു. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, സാന്റി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ലോസ് ആഞ്ജൽസിൽ വെച്ച് 2021 ഏപ്രിൽ 25-നാണു 93-ാമത് അക്കാദമി പുരസ്കാര ചടങ്ങ് നടക്കുക.





































