ജിദ്ദ; ജിദ്ദയിൽ മലപ്പുറം കൊട്ടിലങ്ങാടി സ്വദേശി അബ്ദുൾ അസീസ് കൊല്ലപ്പെട്ടു. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന പാകിസ്ഥാൻ സ്വദേശിയാണ് കൊല നടത്തിയത്. ജിദ്ദയിലെ ഫാർമസ്യൂട്ടിക്കൽ സൊല്യൂഷൻ ഇൻഡസ്ട്രിയലിൽ മെയിന്റനൻസ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ അസീസ്.
അബ്ദുൽ അസീസിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു കേരളീയനും ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം.







































