gnn24x7

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

0
376
gnn24x7

തിരുവനന്തപുരം; തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കുഞ്ഞിന് മൂന്നു ദിവസം മാത്രം പ്രായമേ ആയിട്ടുള്ളൂ. വീടിനു ചുറ്റും രക്തം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

പിന്നീട് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ വിജിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജി ഭർത്താവിൽ നിന്നും അകന്ന് സ്വന്തം വീട്ടിൽ അച്ഛനോടൊപ്പം താമസിച്ചു വരികയായിരുന്നു.

gnn24x7