ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
കഴിഞ്ഞ മാസം 20നാണ് മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് മന്ത്രി കൊവിഡ് വാക്‌സിന്‍ എടുത്തത്. നേരത്തെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അറിയിച്ചതായി മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് ഭാരത് ബയോടെക്ക് കമ്പനി കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത്. കൊവാക്‌സിനെതിരെ ആരോപണം ഉണ്ടായിട്ടുണ്ട്. ആദ്യ ട്രയലില്‍ വാക്സിന്‍ സ്വീകരിച്ച 35കാരനായ യുവാവിന് ന്യൂമോണിയ സ്ഥീരീകരിച്ചിരുന്നു. വാക്സിൻ സ്വീകരിച്ചു 2 ദിവസത്തിനുള്ളിലാണ് ന്യൂമോണിയ സ്ഥീരീകരിച്ചത്. എന്നിട്ടു പോലും വാക്സിൻ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചില്ല ആരോപണം ഉയർന്നിരുന്നു.