അമേരിക്കയ്ക്കുശേഷം, ചാന്ദ്ര ഉപരിതലത്തിൽ ദേശീയ പതാക ഉയർത്തുന്ന രണ്ടാമത്തെ രാജ്യമായി ചൈന. വെള്ളിയാഴ്ച ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎസ്‌എൻഎ) ചന്ദ്രനിൽ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് പതാകയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.
നവംബർ 23 ന് വിക്ഷേപിച്ച ചൈനീസ് ബഹിരാകാശ പേടകം ചൊവ്വാഴ്ച ചന്ദ്രന്റെ ഉപരിതലത്തിൽ വന്നിറങ്ങി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയ മൂന്നാമത്തെ ബഹിരാകാശ പേടകമായി ഇത് മാറുന്നുവെന്ന് രാജ്യത്തെ ബഹിരാകാശ ഏജൻസി അറിയിച്ചു.
നേരത്തെ, 1969 ൽ അപ്പോളോ ദൗത്യത്തിൽ യുഎസ് ചന്ദ്രനിൽ ആദ്യത്തെ പതാക ഉയർത്തിയിരുന്നു.
1969 മുതൽ 1972 വരെ ആറ് വിമാനങ്ങളിലായി 12 ബഹിരാകാശയാത്രികരെ യുഎസ് ചന്ദ്രനിൽ ഇറക്കിയിട്ടുണ്ട്.





































