gnn24x7

ഡൽഹിയിൽ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീംകോടതി

0
265
gnn24x7

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനിരിക്കേയാണ് നിര്‍മാണം തടഞ്ഞു സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്.

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് തറക്കല്ലിടാം എന്നാൽ നിര്‍മാണജോലികള്‍ ആരംഭിക്കരുതെന്നായിരുന്നു കോടതി സര്‍ക്കാരിന് നൽകിയ നിര്‍ദേശം. പാര്‍ലമെന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിൽ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇങ്ങനെയൊരു തീരുമാനം.

ഡിസംബര്‍ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കെട്ടിടത്തിനു മാത്രം ഏകദേശം 971 കോടി രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടൽ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here