നവംബർ അവസാനം യുഎസ് സംസ്ഥാനമായ യൂട്ടയിലെ മരുഭൂമിയിൽ ആദ്യത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടതിനുശേഷം, താമസിയാതെ കാലിഫോർണിയ, റൊമാനിയ, ഐൽ ഓഫ് വൈറ്റ് എന്നിവിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ കൊളംബിയയിലും ഒരു സ്വർണ്ണത്തൂൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൂടാതെ ഇംഗ്ലണ്ടിലും നെതർലൻഡിലും ഇതുവരെ കണ്ടുവന്നിരുന്ന തരത്തിലുള്ള തൂണും പ്രത്യക്ഷപ്പെട്ടു.
കൊളംബിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് കണ്ടിനമാർക്കയിലെ ചിയ എന്ന സ്ഥലത്താണ് സ്വർണ നിറത്തിലുള്ള തൂൺ പ്രത്യക്ഷപ്പെട്ടത്. അതേസമയം, നെതർലാന്റിലെ ഡെഹോണിനടുത്തുള്ള കീകെൻബെർഗ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് ഒരു വെള്ളി മോണോലിത്ത് പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ഇത് ആദ്യമായി കണ്ടത്. ഇംഗ്ലണ്ടിലെ വിറ്റ് ദ്വീപിലാണ് ഇതുവരെ കാണപ്പെട്ടിരുന്ന തരത്തിലുള്ള തൂൺ പ്രത്യക്ഷപ്പെട്ടത്.
ഘടനയുടെ അടിത്തറയിൽ ഒരു കാൽപ്പാടുകളോ അത് എങ്ങനെ അവിടെയെത്തിയെന്നതിനെക്കുറിച്ച് മറ്റ് സൂചനകളോ ഇല്ലെന്നാണ് റിപ്പോർട്ട്.





































