മേലുകാവ്: മേലുകാവ് പഞ്ചായത്തിൽ ഈ മാസം പത്താം തിയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ എട്ടിലധികം വാർഡുകളിൽ വിജയമുറപ്പിച്ചു യുഡിഫ് മുന്നേറുന്നു. ഏതാണ്ട് മൂന്ന് റൌണ്ട് വീടുകയറ്റം പൂർത്തിയായപ്പോൾ പല വാർഡുകളിലും യുഡിഫ് ബഹുദൂരം മുന്നിലാണ്. കേരളം കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പ് 5 സീറ്റിലും കോൺഗ്രസ് 8 സീറ്റിലും യുഡിഫ്-ൽ മത്സരിക്കുമ്പോൾ ഇടതു പക്ഷ മുന്നണിയിൽ സി പി എം 6 സീറ്റിലും, സി പി ഐ 2 സീറ്റിലും, കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി ഗ്രൂപ്പ് 5 സീറ്റിലും മത്സരിക്കുന്നു.

മുൻ കാലങ്ങളെ അപേക്ഷിച്ചു വളരെ ദുർബലമായ ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ ആണ് പഞ്ചായത്തിലുടനീളം കാണുന്നത്. കഴിഞ്ഞ മൂന്ന് തവണയായി എൽഡിഫ് വിജയിച്ചു വന്ന പന്ത്രണ്ടാം വാർഡിൽ ആണ് യുഡിഫ് ഏറ്റവും മികച്ച മുന്നേറ്റം നടത്തുന്നത്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ തികച്ചും പുതുമുഖം ആയ ഷാന്റി മാത്യു വട്ടക്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എതിർ സ്ഥാനാർഥി ഡെൽഫി ബിജുവിനേക്കാൾ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ മൂന്നു കൊല്ലമായി ബാങ്ക് ഭരണസമിതിയിൽ പരിവർത്തിച്ചു വരുന്ന ഷാന്റി വാർഡിലുള്ള പാവപ്പെട്ടവരും രോഗികളും ആയവർക്ക് പ്രിയങ്കരി ആണ്. രോഗികളായി കഷ്ടപ്പെടുന്നു സമീപവാസികൾക്ക് സഹായവുമായി ഓടി എത്തുന്നതിൽ ഷാന്റി എപ്പോഴും മുന്നിലാണ് എന്നതാണ് ഷാന്റിയെ എതിർ സ്ഥാനർത്ഥിയെക്കാൾ മുന്നിലെത്തിക്കുന്നത്. മുൻ കാലങ്ങളെ അപേക്ഷിച്ചു യുഡിഫ്-ന്റെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് ഷാന്റി എന്നാണ് വാർഡിലെ പൊതു സംസാരം.

രണ്ടാം വാർഡ് എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണ്. ഇതിൽ കോൺഗ്രസ് മുൻകാലങ്ങളെ അപേക്ഷിച്ച് അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ആര് ജയിക്കും എന്ന് വ്യക്തമായി പ്രവചിക്കാൻ വയ്യാത്ത അവസ്ഥയാണ്. പഞ്ചായത്തിൽ പത്തിലധികം സീറ്റുമായി യുഡിഫ് ഭരണത്തിൽ വരുമെന്നാണ് ഞങ്ങളുടെ ലേഖകന് പഞ്ചായത്തിലെ വോട്ടർമാരിൽ നിന്നും കിട്ടുന്ന വിവരം. വാർഡ് 2, വാർഡ് 4, വാർഡ് 5 ഇവയാണ് ഇടതു പക്ഷ മുന്നണി ശക്തമായ മത്സരം നടത്തുന്ന വാർഡുകൾ. നാലാം വാർഡിൽ കോൺഗ്രസും സി പി ഐ യും തമ്മിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത്. അഞ്ചാം വാർഡിൽ യുഡിഫ് സ്ഥാനാർത്ഥിയില്ല. പക്ഷെ സ്വതന്ത്ര സ്ഥാനാർത്ഥി ടോമി തെക്കേ കണ്ടം വിജയ പ്രതീക്ഷയിലാണ്. ഏതായാലും മുൻ വർഷങ്ങളെ അപേക്ഷിച്ചു ഏറ്റവും മികച്ചതും ചെറുപ്പകാരുമായ സ്ഥാനാർത്ഥികളാണ് യൂ ഡി ഫ് ബാനറിൽ വിവിധ വാർഡുകളിൽ മാറ്റുരക്കുന്നത്. ഇത് തന്നെയാണ് യൂ ഡി ഫ് വിജയത്തിന്റെ പ്രധാന കാരണവും. ത്രികോണ മത്സരം നടക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പൂഞ്ഞാർ ഡിവിഷനിൽ അഡ്വ. വി ജെ ജോസഫ് ഇതര സ്ഥാനാർത്ഥികളേക്കാൾ മുന്നിട്ട് നിൽക്കുന്നതായി ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു. ത്രികോണ മത്സരം നടക്കുന്ന പഞ്ചായത്തിലെ 1-ആം വാർഡിലെ ഫലം പ്രവചനാതീതമാണ്. കോൺഗ്രസിന്റെ എക്കാലത്തെയും സജീവ പ്രവർത്തകരായ ചെറുപ്പക്കാരായ സാരഥികളെയാണ് കോൺഗ്രസ് ഇത്തവണ വീറും വാശിയുമേറിയ മത്സരത്തിനായി രംഗത്തിറക്കിയിരിക്കുന്നത്.



































