gnn24x7

തൃപ്തി ദേശായി ഷിര്‍ദിസായി ബാബ ക്ഷേത്രനഗരിയില്‍ പ്രവേശിക്കുന്നത് കോടതി തടഞ്ഞു

0
292
gnn24x7

മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീംകോടതി ശരിവച്ച സന്ദര്‍ഭത്തില്‍ ശബരിമല സന്ദര്‍ശനത്തിന് തുനിഞ്ഞ തൃപ്തി ദേശായി അതോടെ കേരളക്കാര്‍ക്ക് ചിരപരിചയമുള്ളവരായി തീര്‍ന്നിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഷിര്‍ദി നഗരത്തില്‍ തൃപ്തി ദേശായിക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 11 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മുന്‍സിപ്പില്‍ പരിധിക്കുള്ളില്‍ തൃപ്തി പ്രവേശിക്കരുതെന്ന് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവിലാണ് ഇത് നിര്‍ബന്ധമായി പറഞ്ഞിരിക്കുന്നത്.

ഷിര്‍ദ്ദി അമ്പലത്തില്‍ അതിന്റെ ആചാരങ്ങള്‍ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച് മാത്രമെ അകത്ത് പ്രവേശിക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞ് അവിടെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉടനെ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും അത് മനുഷ്യത്വ വിരുദ്ധമാണെന്നും മറ്റും പറഞ്ഞാണ് തൃപ്തി പ്രശ്‌നമുണ്ടാക്കിയത്. ബോര്‍ഡ് മാറ്റിയില്ലെങ്കില്‍ താനും മറ്റു ആക്ടിവിസ്റ്റുകളും ചേര്‍ന്ന് നേരിട്ടെത്തി നിക്കം ചെയ്ത് അമ്പലത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചെത്തും എന്ന് തൃപ്തി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായി ക്ഷേത്ര നഗരിയില്‍ പ്രവേശിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ സെക്ഷന്‍ 188 ഐ.പി.സി അനുസരചി്ച് ശിക്ഷിക്കപ്പെടുമെന്ന് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here