gnn24x7

ആയുര്‍വേദ ശസ്ത്രക്രിയ അനുമതിക്കെതിരെ ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ സമരം

0
247
gnn24x7

തിരുവന്തപുരം: കഴിഞ്ഞ ദിവസങ്ങളിലാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി ലഭിച്ചത്. എന്നാല്‍ അപ്പോള്‍ മുതല്‍ ശസ്ത്രക്രിയ എന്നു പറഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും പരിശീലനവും ലഭിക്കുന്നവര്‍ക്ക് മാത്രം ചെയ്യാനുള്ള ഒന്നാണെന്ന് അലോപ്പതി വിഭാഗത്തിന്റെ വാദഗതികള്‍ നിലനില്‍ക്കേ, ആയുര്‍വേദത്തിന് ഈ അംഗീകാരം നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ണന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് സര്‍ക്കാര്‍-സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ ഒ.പി. ബഷിഷ്‌കരണ സമരം നടത്തുന്നു.

എന്നാല്‍ ഇന്നേ ദിവസം ദിവസങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തുകയില്ലെന്ന് ഐ.എം.എ അറിയിച്ചു. അതേസമയം ഡോക്ടര്‍മാരുടെ സംഘടകളായ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, കെ.ജി.എസ്.ഡി.എ, കെ.ജി.ഐ.എം.ഒഎ, കെ.പി.എം.സി.ടി.എ തുടങ്ങിയ സംഘടകളും സമരത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരക്കും സമരം നടക്കുന്നത്. എന്നാല്‍ അത്യാഹിത വിഭാഗത്തിന് മുടക്കമൊന്നുമില്ലാതെ തുടരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here