ഹൈദരാബാദിലെ ബൊല്ലാറാമിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. വിന്ധ്യ ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന്. മൂന്ന് ഫാക്ടറി തൊഴിലാളികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.





































