ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നട്ടിപോര മേഖലയിൽ ഭീകരാക്രമണം. വെടിവെയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് സംഭവം നടന്നത്. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്ന മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് മരിച്ചത്.
പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇതേത്തുടർന്ന് സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. ആക്രമണ സമയത്ത് പര്‍വേസ് ഭട്ടും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.
 
                






