കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിൽ എല്‍.ഡി.എഫിന് പരാജയം. കല്യോട്ട് വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്.
അതേസമയം, മലപ്പുറം മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിൽ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. 138 വോട്ടുകള്‍ക്കാണ് വിജയം. കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. ബി പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.






































