gnn24x7

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരുകോടി രൂപ

0
271
gnn24x7

തിരുവനന്തപുരം: ഇലക്ഷന്‍ കഴിയുന്നതോടെ പുതിയ ഭരണ സമിതികള്‍ രൂപപ്പെടുകയാണ് കേരളത്തിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാം അടുത്ത അഞ്ചു വര്‍ഷക്കാലം ഭരിക്കുന്നതിനായി, വികസനങ്ങള്‍ക്ക് മാത്രമായി ഒരു കോടി രൂപ ലഭിക്കുമെന്ന് ഉറപ്പായി. കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതികളിലെ വിവിധ പണവും അതോടൊപ്പം സ്ഥാപനങ്ങളിലെ നിലവിലുള്ള വരുമാനവും മുന്‍നിരത്തിയാണ് ഈ വലിയ തുക ലഭ്യമാവുന്നത്.

ഇതെക്കൂടാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം ശുപാര്‍ശ ചെയ്യുന്നത് സംസ്ഥാന ധനകാര്യ കമ്മീഷനാണ്. അടുത്ത അഞ്ചു വര്‍ഷക്കാലം എല്ലാ വര്‍ഷവും ഈ വിഹിതം വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇത് പ്രാബല്ല്യത്തില്‍ വരുന്നതോടെ കേരള സര്‍ക്കാരിന്റെ വിഹിതമായി മാത്രം അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് 80,000 കോടി രൂപ വരെ ലഭ്യമാവുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതെക്കൂടാതെ കേന്ദ്രം ആവിക്കരിച്ച പദ്ധതികളുടെ നടത്തിപ്പിനായുള്ള 20 കോടി വേറെയും ലഭിച്ചേക്കും.

സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ പദ്ധതി വിഹിതത്തിന്റെ 25 ശതമാണ് നിലവിലുള്ള തദ്ദേശീയ ഭരണ സ്ഥാപനങ്ങള്‍ക്കായി നല്‍കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് പൊതുജനങ്ങക്ക് മാത്രമായിരിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here