gnn24x7

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി വഴി കൂടുതല്‍ നിയമനം -കേരള സര്‍ക്കാര്‍

0
318
gnn24x7

തിരുവനന്തപുരം: കേരളത്തലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെ നികത്തപ്പെടാനുള്ള ഒഴിവുകള്‍ നികത്തുന്നതിനും കൂടുതല്‍ ജനപങ്കാളിത്തവും തൊഴിലും നല്‍കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പി.എസ്.സി വഴി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഉടനടി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ഇതോടെ 10 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമനചട്ടം രൂപത്കരിക്കാന്‍ തീരുമാനമായി.

അതേസമയം വിവിധ വകുപ്പുകളില്‍ ധാരാളം ഇനിയും നിയമനങ്ങള്‍ നടത്തുവാനുണ്ട്. ആയതിനാല്‍ വിവിധ വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍ക്ക് അധികം താമസിക്കാതെ നിയമനട്ടം തയ്യാറാക്കണമെന്ന് ടി.വി.രാജേഷ് അധ്യക്ഷനായ യുവജനക്ഷേമസമിതിയുടെ ശുപാര്‍ശയുണ്ട്. ഇതു പ്രകാരം വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിയമനചട്ടം രൂപവത്കരിക്കാനും സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താനും സാമ്പത്തിക കാര്യവകുപ്പ് നിര്‍രേദ്ദശം നല്‍കി. എന്നാല്‍ തുടര്‍ നടപടികള്‍ തീരുമാനമാകാതെ കിടന്ന സാഹചര്യത്തിലാണ് കൃഷിവകുപ്പ് അടിയന്തിര നടപടികള്‍ക്കായി ഉത്തരവിറക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here