തൃശൂർ: സംസ്ഥാനത്ത് ഏഴ് ഇടത്ത് ഇന്നലെ എൻഐഎയുടെ റെയ്ഡ് നടത്തി. സിറിയ ആസ്ഥാനമായ ജുന്ദ് അല്‍ അഖ്‌സ ഭീകരവാദ സംഘടനയുമായി ഏഴ് മലയാളികള്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഐഎ യുടെ കണ്ടെത്തൽ.
ഖത്തിറിൽ പ്രവാസികളായിരുന്ന ഏഴ് പേർക്ക് സിറിയിലെ ത്രീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് തൃശൂരിലെ ചാവക്കാട്, പുവത്തൂർ, വടക്കേകാട് പ്രദേശത്തെ അഞ്ച് പ്രവാസികളുടെ വീടുകളിലും, കോഴിക്കോട് രണ്ട് പേരുടെ വീടുകളിലും എൻ ഐ എ പരിശോധന നടത്തിയത്.
മൊഹമ്മദ് ഫാസ്, മൊഹമ്മദ് ഇത്തിഷാം, അബ്ദുൾ സമീഹ്, റായിസ് റെഹ്മമാ, നബീൽ മൊഹമ്മദ്, മൊഹമ്മദ് ഷഹീൻ, മൊഹമ്മദ് അമീർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവർ സംഘടനയില്‍ ചേരാന്‍ ഖത്തറില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
കൂടാതെ ഇവർക്ക് നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശിയായ സിദ്ദിഖുൽ അക്ബറുമായി ബന്ധമുണ്ടെന്നും സിറിയിലെ ത്രീവ്രവാദ സംഘടനകൾക്കായി പണം സംഘടിപ്പിച്ചെന്നും എൻഎഐ ഉദ്യോഗസ്ഥർ അറിയിച്ചു.