gnn24x7

ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിര്‍ത്തിവെക്കണമെന്ന് കര്‍ഷകര്‍

0
226
gnn24x7

ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  കൂടുതല്‍ സംഘടനകളുടെയും മറ്റും കൂട്ടായ്മയില്‍ കര്‍ഷക സമരത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഇന്ന് സിന്‍ഹുവില്‍ കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴോണ് പുതിയ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തമായ മുന്നേറ്റമായിരിക്കും ഇനി വരുന്ന ദിവസങ്ങളില്‍ നടക്കുവാന്‍ പോവുന്നതെന്ന് നേതാക്കള്‍ സൂചനകള്‍ നല്‍കി.

അതേസമയം ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറാവുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ തീരുമാനങ്ങള്‍ മാറ്റണമെന്നും ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തങ്ങള്‍ ഉടനെ തന്നെ ബ്രിട്ടീസ് എം.പിമാര്‍ക്ക് കത്തുകള്‍ അയക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതുവരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനത്തിന് വരരുതെന്നും ഇതിനായി എം.പിമാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാത്ത അവസ്ഥയില്‍ ഇനി എന്ത് തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു. ഡിസംബര്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഹരിയാണയിലെ ടോള്‍ പ്ലാസകള്‍ തുറന്നു കൊടുക്കുമെന്നും അവര്‍ അറിയിച്ചു. എല്ലാ എംബസികളുടെ മുന്നിലും സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്താനും തീരുമാനിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here