തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ചെന്നിത്തലയ്‌ക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല, ഭാര്യയ്‌ക്കും മകനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎൽഎയുമായ എം കെ മുനീറിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.