ഡബ്ലിന്‍: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ പുതിയ തരംഗം ആഞ്ഞടിക്കുന്നതിനാലും വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ ശക്തിയേറിയ വൈറസ് പരക്കുന്നതിനാലും അയര്‍ലന്‍ഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എട്ട് ആഴ്ച മുതല്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇന്നലെ പ്രഖ്യാപിച്ച ഏറ്റവും പുതിയ നിയമങ്ങള്‍ ജനുവരി 12 ന് അവലോകനം ചെയ്യുമെങ്കിലും അവ അടുത്ത ഒരു മന്ത്രിസഭാ തീരുമാനം ആവുന്നതുവരെ (അടുത്ത മാര്‍ച്ച് വരെ) പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് ടെനിസ്റ്റ് ലിയോ വരദ്കര്‍ പറഞ്ഞു.
‘നിലവിലുള്ള ഈ തീരുമാനത്തിന്റെ കാലാവധിയെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്നും ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വാക്‌സിനേഷന്‍ കുത്തിവെപ്പ് എടുക്കുന്നതുവരെ തുടര്‍ന്നേക്കാം. ഈ നിയന്ത്രണങ്ങളിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുമെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങള്‍ക്കും വേണ്ടി ഇതു തന്നെ പ്രവര്‍ത്തിക്കേണ്ടി വരും. അതിനാല്‍ വരുന്ന ജനുവരി 12 ന് വീണ്ടും ഇതെക്കുറിച്ച് മന്ത്രിസഭാ അവലോകനം നടത്തും’ അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഒരു ലെവലില്‍ നിന്ന് മറ്റൊന്നിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അയര്‍ലണ്ട് അരവര്‍ഷത്തെ പുതിയതും വീണ്ടും അവതരിപ്പിച്ചതുമായ പഴയ ലോക്ഡൗണ്‍ നിയമങ്ങള്‍ വീണ്ടും പ്രാബല്ല്യത്തില്‍ വരുത്താന്‍ ശ്രമിക്കുകയാണെന്ന് ഫിയന്ന ഫെയ്ല്‍ നേതാവ് പറഞ്ഞു. ‘പൊതുജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കേണ്ടത് അത്യാവശ്യമാണെന്നും എന്നാല്‍ വാക്‌സിന്‍ വിജയകരമായി പ്രവര്‍ത്തനം നടത്തുമ്പോഴും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും താവോയിച്ച് പറഞ്ഞു.