കൊച്ചി: സിസ്റ്റര്‍ അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിലേക്ക്. മുതിർന്ന അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള മുഖാന്തരം ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും അപ്പീല്‍ നല്‍കുന്നത്.
കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. രണ്ട് പ്രതികൾക്ക് അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അഭയ കൊല്ലപ്പെട്ടതിന് 28 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്നലെ ശിക്ഷ വിധിച്ചത്.
ജെഡ്ജി കെ.സനൽകുമാറാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ.