തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. കൂടാതെ എസ്എഫ്‌ഐയുടെ സംസ്ഥാന സമിതി അംഗവും കൂടിയാണ് ആര്യ രാജേന്ദ്രന്‍.
ചുമതല ഏല്‍ക്കുന്നതോടെ ആര്യ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. ഓൾ സെയ്ന്റ്സ് കോളജിലെ രണ്ടാം വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിനിയാണ് ആര്യ. പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ എന്നാൽ, സംഘടനാ രംഗത്തുള്ള പരിചയം കണക്കുകൂട്ടിയാണ് ആര്യയെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചത്.