ദുബായ്: ജീവിതം ദുരിതമയമായപ്പോള്‍ ഇന്ത്യക്കാരിയും ഭിന്നശേഷിയുള്ള യുവതി മസ്ഊദമാത്തു യു.എ.ഇയില്‍ ഭര്‍ത്താവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചു. ഭിന്നശേഷിക്കാരിയായ തന്റെ ഭര്‍ത്താവാണ് തന്നെ നിര്‍ബന്ധിച്ച് ദുബായിലേക്ക് വിമാനം കയറ്റിയതെന്ന് യുവതി വെളിപ്പെടുത്തി. യാചനയിലൂടെ വരുമാനം കണ്ടെത്താനായിരുന്നു ഭര്‍ത്താവ് ഇത് ചെയ്തത് എന്നും യുവതി വെളിപ്പെടുത്തി.
യുവതി ജനസാന്ദ്രമായ നായിഫിലൂടെ ഭിക്ഷാടനമ നടത്തുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. അപ്പോഴാണ് യുവതിയുടെ ഈ കദനകഥ പുറത്തു വരുന്നത്. നിയമപ്രകാരം യു.എ.ഇയില്‍ നിരോധിത തൊഴില്‍ ചെയ്താല്‍ ശിക്ഷ ഒരു മാസത്തെ തടവും പിന്നെ നാടുകടത്തലുമാണ്. തുടര്‍ന്ന് കോടതി ജയിലിലേക്ക് അയച്ച മസ്ഊദയുടെ കദന കഥ ജയില്‍ ഡയറക്ടര്‍ ലഫ്റ്റ്‌നന്റ് കേണല്‍ ജമീല ഖലീഫ അല്‍സആബിയുടെ മനസ്സ് അലിയുകയായിരുന്നു.
തുടര്‍ന്ന് ജമീലയുടെ എല്ലാ ഉത്തരവാദിത്വങ്ങളും ജയില്‍ സൂപ്രണ്ട് ഏറ്റെടുത്തു. അവരുടെ ചിലവില്‍ തന്നെ നാട്ടിലേക്ക തിരിച്ചെത്തിക്കുവാനുള്ള സംവിധാനം ചെയ്യാമെന്നും അവര്‍ ഏറ്റു. തുടര്‍ന്ന് അവളുടെ എല്ലാ സാമ്പത്തിക ബാധ്യതകളും അവര്‍ പരിഹരിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞതോടെ ദുബായ് പോലീസിന്റെ മഹാമനസ്‌കത ലോകം അറിഞ്ഞു. ഏറെ താമസിയാതെ യുവതിയെ ഇന്ത്യയിലേക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കുമെന്ന് ദുബായ് പോലീസ് വെളിപ്പെടുത്തി.





































