പാലക്കാട്: ദുരഭിമാനകൊലയില്‍ മരണപ്പെട്ട അനീഷിന് നാടിന്റെ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്ന് സംസ്‌കാരം നടന്നു. ഹൃദയഭേദകമായ കാഴ്ചകളാണ് മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. സ്വന്തം പ്രിയതമതന്റെ ചലനമറ്റ ശരീരം കണ്ട് ഹരിത അലമുറയിട്ട് കരഞ്ഞു. അവളുടെ കരച്ചില്‍ കേട്ട് ഹൃദയം തകര്‍ന്നാണ് നാട്ടുകാര്‍ നിന്നത്. ആര്‍ക്കും അവളെ പറഞ്ഞാശ്വസിപ്പിക്കാനായില്ല. അവളുടെ അലമുറകള്‍ ഓരോ മലയാളിയുടെയും ഹൃദയത്തിലേക്ക് ചീളുകള്‍ കണക്കെ തുളഞ്ഞു കയറി.
പോസ്റ്റേുമോര്‍ട്ടം കഴിഞ്ഞ് ജില്ലാ ആശുപത്രിയില്‍ നിന്നും മൂന്നു മണിയോടെ മൃതശരീരം വീട്ടിലെത്തിച്ചു. തിങ്ങിനിറഞ്ഞ നാട്ടുകാരുടെ ഇടയിലൂടെ ആംബുലന്‍സില്‍ മൃതശരീരം എത്തിയപ്പോള്‍ എങ്ങും കൂട്ടക്കരച്ചിലുകള്‍ മാത്രം. പ്രബുദ്ധകേരളം കണ്ട ഏറ്റവും ദയനീയ നിമിഷങ്ങളായിരുന്നു കഴിഞ്ഞുപോയത്. യുവതിയുടെ അച്ഛനായ പ്രഭുകുമാറും അമ്മാവനും ചേര്‍ന്നാണ് യുവാവിതെ വെട്ടികൊലപ്പെടുത്തിയത്.

സംഭവം നടക്കുന്ന സന്ദര്‍ഭത്തില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ അരുണ്‍ കൃത്യമായി നടന്ന കാര്യത്തിനെക്കുറിച്ച് മാധ്യമങ്ങളോടം പോലീസിനോടും വിവരിച്ചു. ദൃക്‌സാക്ഷികള്‍ വേറെയും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യം മാത്രമായിരുന്നു. പ്രതികളായ പ്രഭുകുമാറിനെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ പോലീസ് കണ്ടെത്തി. ഇന്നലെ കൃത്യം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം വിവരം പോലീസില്‍ എത്തിയതോടെ അമ്മാവനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ജാതിയുടെയും സാമ്പത്തികത്തിന്റെയും പേരില്‍ കേരളത്തെ ഞെട്ടിച്ച കൊലപാതമായിരുന്നു അനീഷിന്റെത്. വിവാഹത്തിന് ശേഷം നിന്റെ താലി മൂന്നു മാസത്തില്‍ കൂടുതല്‍ കാണില്ലെടി എന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്ന് ഹരിത മാധ്യമങ്ങളോട് കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി. അത് ഇത്രയും ക്രൂരമായിരിക്കുമെന്ന് ഹരിത സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. ദുരഭിമാനകൊല കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സന്ദര്‍ഭത്തില്‍ ഈ ദാരുണമായ കൊലപാതകം കേരളജനതയെ ഒന്നടങ്കം ഞെട്ടിച്ചു. അതിലേറെ എവിടെയോ ജീവിതം മോഹിച്ച രണ്ട് യുവമിഥുനങ്ങള്‍ ഒന്നുമില്ലാതെ ആയിത്തീര്‍ന്ന വ്യസനവും ഒരു ചോദ്യ ചിഹ്നമായി നിലനിലനില്‍ക്കുന്നു.