തിരുവനന്തപുരം: അരുവിക്കരയിൽ സ്ഥിരമായി മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്ത 72 കാരിയായ അമ്മയെ മകൻ ഷിബു മർദിച്ച് കൊലപ്പെടുത്തി. മദ്യ ലഹരിയിൽ മർദിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. ഷിബുവിനെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 24 നാണ് കോല നടന്നത്.
അമ്മ നന്ദിനിയെ കൊന്നശേഷം 25 ന് രാവിലെ പോലീസ് സ്റ്റേഷനിലെത്തി ‘അമ്മ മരിച്ചെന്ന് പൊലീസുകാരെ അറിയിച്ചു. തുടർന്ന് പൊലീസ് പരിശോധനയിൽ നന്ദിനിയുടെ മുഖത്തു മുറിവുകൾ കണ്ടെത്തി. പിന്നീട് പോസ്റ്റമോർട്ടത്തിൽ മർദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മകൻ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു .മാനസികാസ്വാസ്ഥ്യമുള്ള ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു.








































