കാലിഫോർണിയ: കാലിഫോർണിയയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. 45കാരനായ നഴ്സ് മാത്യു ഡബ്ല്യു ഒരാഴ്ചയ്ക്ക് മുമ്പ് ഫൈസറിന്റെ വാക്സിൻ സ്വീകരിച്ചിരുന്നു, എന്നാൽ അടുത്ത ഒരാഴ്ചക്കുള്ളിൽ നഴ്സിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
വാക്സിൻ സ്വീകരിച്ചതിനുശേഷം മാത്യു കോവിഡ് യുണിറ്റ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് മാത്യുവിന് കോവിഡ് ലക്ഷ്യണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഫൈസറിന്റെ രണ്ടാമെത്തെ ഡോസും കൂടി ചേരുമ്പോഴാണ് 95 ശതമാനം സുരക്ഷ കമ്പിനി ഉറപ്പ് തരുന്നത്. വാക്സിൻ സ്വീകരിച്ചതിന് ശേഷം 10-14 ദിവസം വരെ വ്യായമവും സുരക്ഷിതമായ അന്തരീക്ഷത്തിൽ കഴിണമെന്നാണ് ഫൈസറിന്റെ വൃത്തങ്ങൾ അറിയിക്കുന്നത്. അല്ലാത്തപക്ഷം രോഗം പിടിപെടാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.