gnn24x7

കോവിഡ് സ്ഥിരീകരിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

0
219
gnn24x7
Picture

വിന്‍ഡ്‌സര്‍ ലോക്‌സ് (കണക്റ്റിക്കട്ട്) : കോവിഡ് സ്ഥിരീകരിച്ച ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം വെടിയുതിര്‍ത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കണക്റ്റിക്കട്ട് വിന്‍ഡ്‌സര്‍ ലോക്ക്‌സിലില്‍ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. സഫ്ഫില്‍ഡ് സിറ്റി ഡെയ്ല്‍ സ്ട്രീറ്റില്‍ ഭാര്യാ മാതാവിന്റെ വീട്ടില്‍ താമസിച്ചിരുന്ന അറ്റോര്‍ണിമാരായ ജോണ്‍ ലിക്വറി (59) ഭാര്യ സിന്‍ഡി ലിക്വറി(55) എന്നിവരാണ് മരിച്ചത്.

ഇവര്‍ കിടക്കുന്ന മുറിയിലാണ് ഇരുവരും വെടിയേറ്റു കിടന്നിരുന്നത്. ഭാര്യ മാതാവ് സംഭവം കണ്ടയുടനെ പോലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചുവെങ്കിലും ഇതിനകം രണ്ടുപേരും മരിച്ചിരുന്നു. ഇവിടെ നിന്നും വെടിവെയ്ക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന റിവോള്‍വറും കണ്ടെടുത്തു. 32 വര്‍ഷമായി ലോയറായി പ്രാക്ടീസ് ചെയ്യുകയായിരുന്നു ജോണ്‍ ലിക്വറി.

കൊല്ലപ്പെട്ട ഇരുവരേയും കുറിച്ചു സ്‌നേഹിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നത്. സിന്‍ഡി വളരെ ദാനധര്‍മ്മങ്ങള്‍ ചെയ്തിരുന്നുവെന്നു അവര്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ഭാര്യ മാതാവ് വീട്ടില്‍ കോവിഡ് രോഗിയായി കഴിയുകയായിരുന്നു. മകള്‍ സിന്ധിക്കും കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ജോണ്‍ ലിക്വറിയുടെ റിസല്‍ട്ട് വരുന്നതിനു മുമ്പേ എന്താണ് ഇയാളെ ഈ ക്രൂരകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായി ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പോലീസ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് മേജര്‍ ക്രൈം സ്ക്വാഡും അന്വേഷണത്തില്‍ സഹകരിക്കുന്നു.

By പി.പി. ചെറിയാന്‍

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here