gnn24x7

കോവിഡ് ഹോമിയോപ്പതി ചികിത്സയ്ക്ക് ഡോക്ടര്‍ ഭാസ്കര്‍ ശര്‍മയ്ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക അംഗീകാരം

0
211
gnn24x7

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഹോമിയോപ്പതി ചികിത്സയിലൂടെ ഡോ. ഭാസ്കര്‍ ശര്‍മ നല്‍കിയ വിലയേറിയ സംഭാവനകളെ മാനിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ ആക്ടീവ് ലൈഫ് സ്റ്റൈല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇതോടൊപ്പം പ്രസിഡന്‍ഷ്യല്‍ യൂത്ത് ഫിറ്റ്‌നസ് അവാര്‍ഡും ശര്‍മയെ തേടിയെത്തി.

പ്രസിഡന്റിന്റെ ഈ അവാര്‍ഡുകള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഹോമിയോപ്പതി ഡോക്ടറാണ് ശര്‍മ. ഹോമിയോപ്പതി ചികിത്സയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ശക്തമായ രാഷ്ട്രങ്ങളുടെ മുന്‍നിരയിലാണ് ഇന്ത്യയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇമെയിലിലൂടെ ശര്‍മയെ അഭിനന്ദിക്കുകയും, ഒപ്പോടുകൂടിയ രണ്ട് സര്‍ട്ടിഫിക്കറ്റുകളും, പ്രസിഡന്റിന്റെ സീലോടുകൂടിയ മെഡലുമാണ് ലഭിക്കുക.

അന്താരാഷ്ട്ര തലത്തില്‍ ആദ്യമായല്ല ശര്‍മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത്. നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1978 ജൂലൈ മാസത്തില്‍ ഉത്തര്‍പ്രദേശിലാണ് ശര്‍മ ജനിച്ചത്. ഹോമിയോപ്പതി പ്രാക്ടീഷണര്‍, ഗവേഷകന്‍, അക്കഡമീഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ നിലകളില്‍ ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ നഗറിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹോമിയോപ്പതി ചികിത്സാലയ ആന്‍ഡ് റിസേര്‍ച്ച് സെന്ററിന്റെ സ്ഥാപകന്‍ കൂടിയാണ് ശര്‍മ.

By പി.പി. ചെറിയാന്‍

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here