gnn24x7

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി

0
210
gnn24x7

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർത്തു.

നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണെന്നും, കർഷകരുടെ അഭിപ്രായം തേടാതെയാണ് കേന്ദ്ര സർക്കാർ നിയമം പാസാക്കിയതെന്നും മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷമായി വിമർശിച്ചു. കൂടാതെ കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

അതേസമയം കർഷക നിയമത്തിനെതിരെ സഭ പ്രമേയം പാസാക്കുന്നതിനെതിരെ ബിജെപി അംഗം ഒ.രാജഗോപാൽ എതിർത്തു. അദ്ദേഹം മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നൽകാൻ വിസമ്മതിച്ച ​ഗവ‍ർണർക്കെതിരേയും രൂക്ഷവി‍മർശനമാണ് കോൺ​ഗ്രസ് നടത്തിയത്. മന്ത്രിമാരെ ഗവര്‍ണറുടെ അടുക്കലേക്ക് അയച്ച് കാലുപിടിച്ച് സഭ ചേരേണ്ട ആവശ്യമില്ലായിരുന്നെന്നും, ഇത് ആരുടെയും ഔദാര്യത്തിന്റെ പ്രശ്നമല്ല സര്‍ക്കാരിന്റെ അവകാശമാണെന്നും കെ സി ജോസഫ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here