gnn24x7

ഉത്സവങ്ങളും കലാപരിപാടികളും ജനുവരി 5 മുതല്‍ നടത്താന്‍ അനുമതി

0
346
gnn24x7

തിരുവനന്തപുരം: വിവിധ ആരാധാനാലയങ്ങളും പള്ളികളും സംബന്ധിച്ച് നടത്താറുള്ള എല്ലാ ഉത്സവങ്ങളും അതിന്റെ ഭാഗമായ കലാപരിപാടികളും നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി ജനുവരി അഞ്ചുമുതല്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ആളുടെകളുടെ പങ്കാളിത്തത്തെ കുറിച്ച് പ്രത്യേകം എണ്ണപരിധിയും നിശ്ചയിച്ചട്ടുണ്ട്.

മതപരമായ പരിപാടികള്‍, ഉത്സവങ്ങള്‍, കലാസംസ്‌കാരിക പരിപാടികള്‍ എന്നിവ ഇന്‍ഡോര്‍ ആണെങ്കില്‍ പരമാവധി നൂറുപേരും എന്നാല്‍ ഔട്ട് ഡോര്‍ ആണെങ്കില്‍ പരമാവധി ഇരുന്നൂറുപേരുമാണ് അനുവദിക്കുന്നത്. പത്തു മാസത്തിലേറെയായി കലാപരിപാടികള്‍ ഒന്നും തന്നെ നടക്കാത്തതിനാല്‍ ഉത്സവ-അമ്പല-വാദ്യ-കലാകാരന്മാര്‍ എല്ലാവരും കടുത്ത സാമ്പത്തിക പരാധീനതകളിലാണ് കഴിഞ്ഞു കൂടുന്നത്.

സംസ്‌കാരിക പരിപാടികള്‍, കൂട്ടായ്്മ എന്നിവ നടക്കുമ്പോള്‍ അവയെല്ലാം കോവിഡ് മാനഡണ്ഡങ്ങള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കാന്‍ പ്രത്യേകം പോലീസിനെയുമ മജിസ്‌ട്രേറ്റുമാരെയും സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. കര്‍ശനമായ ഈ നിയമം ലംഘിച്ചാല്‍ പാന്‍ഡമിക് ആക്ട് പ്രകാരം കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എക്‌സിബിഷന്‍ ഹാളുകള്‍, വിവിധ സ്‌പോര്‍ട്‌സ് പരിശീലനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രണത്തോടെ അനുമതി വാങ്ങിച്ച് നടത്താവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here