gnn24x7

അമേരിക്കന്‍ ഭരണചക്രം തിരിക്കാന്‍ കമലഹാരിസ് അടക്കം 21 പേര്‍

0
232
gnn24x7

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ കമാലാഹരിസ് അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡണ്ടായി അധികാരമേറ്റതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അതൊരു അസുലഭ നിമിഷമായി മാറി. അമേരിക്കയില്‍ തന്നെ ജനിച്ചുവളര്‍ന്ന കമലയ്ക്ക് കേരളത്തിലെ തമിഴ്‌നാടുമായി ഉണ്ടായ ബന്ധം അമ്മവഴിയുള്ള പാരമ്പര്യ ബന്ധമാണ്. ഇപ്പോഴിതാ അമേരിക്കയുടെ ഭരണചക്രത്തിലെ പ്രധാനപ്പെട്ട സാരഥിമാരില്‍ 21 പേര്‍ ഇന്ത്യക്കാര്‍ മാത്രമാണ്.

സബ്രിന സിങ് (വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്രി), ശാന്തി കളത്തില്‍ (ദേശീയ സുരക്ഷാ കൗണ്‍സിലര്‍ കോ-ഓര്‍ഡിനേറ്റര്‍), സുമോന ഗുഹ (സീനിയര്‍ ഡയറക്ടര്‍ സൗത്ത് ഏഷ്യ), വിനയ് റെഡ്ഡി (ഡയറക്ടര്‍ സ്റ്റീച്ച് റൈറ്റിങ്), ആയിഷ ഷാ (ഡിജിറ്റല്‍ സ്ട്രാറ്റജി പാട്‌നര്‍ഷിപ്പ് മാനേജര്‍), വനിതാ ഗുപ്ത (അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍, നീതിവകുപ്പ്), മലാ അഡിഗ (പ്രഥമ വനിതയുടെ പോളിസി ഡയറക്ടര്‍), നേഹ ഗുപ്ത (അസോസിയേറ്റ് കോണ്‍സല്‍), ഭരത് രാമമൂര്‍ത്തി (ദേശീയ സാമ്പത്തിക സിമിതി ഡെപ്യൂട്ടി ഡയറക്ടര്‍), റിമ ഷാ (ഡപ്യൂട്ടി അസോസിയേറ്റ് കോണ്‍സല്‍), ഗരിമ വര്‍മ (പ്രഥമ വനിതയുടെ ഓഫീസിലെ ഡിജിറ്റല്‍ ഡയറക്ടര്‍), വേദാന്ത് പട്ടേല്‍ (പ്രസിഡണ്ടിന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി), നീര ടണ്ഡന്‍ (ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്റ് ബജറ്റ്), വിവേക് മൂര്‍ത്തി (യു.എസ്. സര്‍ജന്‍ ജനറല്‍), ഉസ്ര സേയ (വിദേശകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി), സോണിയ അഗര്‍വാള്‍ (ക്ലൈമറ്റ് പോളിസി ആന്റ് ഇന്നോവേഷന്‍ സീനിയര്‍ അഡൈ്വസര്‍), വിദൂര്‍ ശര്‍മ (കോവിഡ് പ്രതിരോധന സംഘത്തിലെ നയ ഉപദേഷ്ടാവ്), ഗൗതം രാഘവന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഓഫ് പ്രസിഡണ്ടന്‍ഷ്യല്‍ പേഴ്‌സണല്‍), രോഹിത് ചോപ്ര (കണ്‍സ്യൂമര്‍ ഫിനാന്‍ഷ്യല്‍ പ്രൊട്ടക്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ), സമീറാ ഫാസിലി (ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍) എന്നിവരാണ് അമേരിക്കന്‍ ഭരണകൂടത്തിലെ ഇന്ത്യന്‍ പോരാളികള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here