gnn24x7

ഫിബ്രവരി 1 മുതല്‍ യു.ജി.സി ശമ്പള പരിഷ്‌കരണം

0
250
gnn24x7

തിരുവനന്തപുരം: കോളേജ് അദ്ധ്യാപകരുടെ വര്‍ധിപ്പിച്ച ശമ്പള പരിഷ്‌കരണം ഫിബ്രവരി 1 മുതല്‍ പ്രാവര്‍ത്തികമാക്കുമെന്ന് കേരള ധനകാര്യ മന്ത്ര തോമസ് ഐസക് പ്രഖ്യാപിച്ചു. എന്നാല്‍ അകാരണമായി ഇത് നീളാനുള്ള കാരണം അക്കൗണ്ടന്റ് ജനറല്‍ ഉന്നയിക്കപ്പെട്ട ചില സംശയങ്ങള്‍ കാരണമാണെന്ന് മന്ത്രി വെളിപ്പെടുത്തി. ഇതുമൂലം ഉണ്ടായി തീര്‍ന്ന കുടിശ്ശിക മുഴുവന്‍ പി.എഫിലേക്ക് ലയിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം 2012 ന് ശേഷം സര്‍ക്കാര്‍ ആരംഭിച്ച പ്രീ-പ്രൈമറി സ്‌കൂളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഇപ്പോള്‍ പി.ടി.എ ആണ് വേതനം നല്‍കി വരുന്നുന്നത്. അതിന് പുറമെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും 1000 രൂപ വീതം നല്‍കുമെന്നും ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതു പ്രകാരം കേരളത്തില്‍ പ്രീ-പ്രൈമറി സ്‌കൂളില്‍ 2267 അധ്യാപകരും 1097 ആയമാരും പ്രവര്‍ത്തിക്കുന്നുണ്്.

അങ്കണവാടി ടീച്ചര്‍മാരുടെ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തിയിരുന്നു. അത് മുന്‍പ് 2000 രൂപമാത്രമായിരുന്നു. ഇതോടൊപ്പം ബജറ്റ് ചര്‍ച്ചക്ക് മറുപടിയായി മറ്റ് 498 കോടിയുടെ പദ്ധതികളും തോമസ് ഐസക് പ്രഖ്യാപിച്ചു. അതേസമയം കാന്‍സര്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന നടപടി പുനഃപരിശോധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here