തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു ഡീസല്‍ വില കുത്തനെ ഉയര്‍ന്നത്. തൊട്ടുപിന്നാലെ ഇതാ പെട്രോളിന്റെ വിലയും കൈപൊള്ളുന്ന നിലയിലായി കഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപയായി ഉയര്‍ന്നു. 2018 ലെ ഒക്ടോബര്‍ മാസത്തിലായിരുന്നു ഇതിന് മുന്‍പ് വലീയ വര്‍ധനത് ഉണ്ടായത്. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നത്. ഇതോടെ കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുമെന്നത് ഉറപ്പായി. എന്നാല്‍ തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 06 പൈസയും. ഗ്രാമ മേഖലയില്‍ 89 രൂപ 50 പൈസയുമായി വര്‍ധിച്ചു.