ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് യു.എ.ഇ വൈസ്.പ്രസിഡന്റും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ത്വം ശനിയാഴ്ച ട്വീറ്റ് ചെയ്തു.
പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനും രാജ്യത്തിന്റെ സാമൂഹിക സ്ഥിരത ഉറപ്പാക്കാനുമാണ് ഇങ്ങനെയൊരു നടപടി. കൂടാതെ ദേശീയ വികസനത്തിനും മുന്നേറ്റത്തിനും പുതിയ നിയമം ഗുണകരമാവുമെന്നാണ് ഇങ്ങനെയൊരു നടപടിയിലൂടെ ഉദ്ദേശ്ശിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ ഇരട്ട യു.എ.ഇ പൗരത്വം അംഗീകരിച്ചിരുന്നില്ല. എന്നാൽ പുതിയ നിയമ ബേദഗതിയിലൂടെ നേരത്തെയുള്ള പൗരത്വം നിലനിര്‍ത്തികൊണ്ട് തന്നെ യു.എ.ഇ പൗരത്വം സ്വീകരിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന വ്യവസ്ഥ. അതേസമയം പൗരത്വം ലഭിക്കുന്നതിന് പ്രത്യേക നിബന്ധനകളും ബാധകമാണ്. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍-നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനം.