gnn24x7

ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം

0
338
gnn24x7

ഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. വാർത്താവിതരണ മന്ത്രാലയമാണ് മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമ ഹാളുകളിലും 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെയാണ്:

ഇടവേളകളിൽ കൂട്ടം കൂടാൻ പാടില്ലെന്നും, ഇടവേളകളിൽ പുറത്തിറങ്ങാതിരുന്നാൽ നല്ലത്. തിരക്ക് കൂട്ടാതെ പുറത്തിറങ്ങാനും വരാനുമായി ഇടവേള സമയം നീട്ടാവുന്നതാണ്. കൂടാതെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും പുറത്തും പൊതു ഇടങ്ങളിലും ആളുകൾ തമ്മിൽ 6 അടിയെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശ്ശങ്ങളിൽ പറയുന്നു. എല്ലാ സ്ക്രീനിംഗിനുശേഷവും തിയേറ്ററുകൾ അണുവിമുക്തമാക്കണം.

മുഖാവരണം നിർബന്ധമായും ധരിച്ചിരിക്കണം. ടച്ച് ഫ്രീ മോഡിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ വാതിലുകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിക്കണം. ആരോഗ്യ സേതു ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണം. ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം ഇതെല്ലാമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here