ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ 10 പേരുടെ മൃതദേഹം കണ്ടെത്തി. 75ൽ അധികം ആളുകളെ കാണാതായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്.
ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. റൈനി ഗ്രാമത്തിലെ തപോവനു സമീപമുള്ള ഒരു ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും ദുരന്ത നിവാരണ വിഭാഗവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.






































