gnn24x7

മലപ്പുറം മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 150 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു

0
227
gnn24x7

മലപ്പുറം: മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 150 വിദ്യാർത്ഥികൾക്കും 34 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് സ്‌കൂൾ താൽക്കാലികമായി അടച്ചു. സ്കൂളിലെ ഒരു വിദ്യാർഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് വിദ്യാർഥികളെയും പരിശോധിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച ആർക്കും കോവിഡ് ലക്ഷണങ്ങളൊന്നുമില്ല. ഒരേ സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. അവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ല. ഇവരെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here