ന്യൂദല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ട്വിറ്ററിലൂടെയായിരുന്നു ഗ്രേറ്റ വീണ്ടും രംഗത്ത് എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധം നടത്തുന്നതും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്ന് ഗ്രെറ്റ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഏത് ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം ഇതെന്നും ഗ്രേറ്റ കുറിച്ചു.
ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍ കിറ്റ് കേസില്‍ കുറ്റമാരോപിച്ചാണ് കോളേജ് വിദ്യാര്‍ത്ഥിയായ ദിഷ രവിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ദിശയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ദിഷയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കര്‍ഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്കും പ്രചാരണത്തിനും പിന്തുണ തേടിയുളള ടൂള്‍ കിറ്റ് ഗ്രേറ്റയാണ് പുറത്തുവിട്ടത്. അതേസമയം ദിഷയെ അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി രംഗത്തെത്തിയിരുന്നു.







































