പാലക്കാട്: ഇന്ന് രാവിലെ അഞ്ചരയോടെ പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറിഞ്ഞ് ബസുകളുമായി കൂട്ടിയിടിച്ചു. കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി എതിർവശത്തെ ട്രാക്കിലേക്ക് മറിഞ്ഞു ബസുകളിൽ ഇടിച്ചു. എന്നാൽ ലോറി മറിയുന്നത് കണ്ട് ബസുകൾ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ യാത്ര ബസിലും കെ എസ് ആർ ടി സി ബസിലുമാണ് കണ്ടെയ്നർ ലോറി ഇടിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.



































