ഗ്വായാക്വിൽ: ഇക്വഡോറിലെ തിങ്ങിനിറഞ്ഞ ജയിൽ സംവിധാനത്തിലെ മൂന്ന് ജയിലുകളിൽ സംഘർഷത്തിനിടയാക്കിയ കലാപത്തിൽ 62 തടവുകാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗ്വായാക്വിൽ, ക്യുൻക, ലാറ്റകുങ്ക ഉൾപ്പെടെ നാലോളം ജയിലുകളിലാണ് ആക്രമണമുണ്ടായത്. ഗ്വായക്വിലിലെ ജയിൽ കലാപത്തിൽ 21 പേരും, കുവെന്‍കയിൽ 33 പേരും മരിച്ചു.
നിയന്ത്രണം വീണ്ടെടുക്കാൻ സുരക്ഷാ സേന പൊരുതുന്നതിനിടയിൽ, അസ്വസ്ഥരായ കുടുംബാംഗങ്ങൾ ഇക്വഡോറിലെ പടിഞ്ഞാറൻ തുറമുഖ നഗരമായ ഗ്വാക്വിലിലെ ജയിലിനു പുറത്ത് വാർത്തകൾക്കായി തീവ്രമായി കാത്തിരുന്നു.
ആക്രമണത്തെ കുറിച്ച് പൊലീസ് പറയുന്നത് അധികാരം പിടിച്ചെടുക്കാൻ വേണ്ടി ക്രിമിനൽ സംഘങ്ങൾ നടത്തിയ ഒരു സംഘടിത ആക്രമണമായിരുന്നു ഇതെന്നാണ്. ജയിലുകളുടെ നിയന്ത്രണം വീണ്ടെടുക്കാൻ പൊലീസ് അധികൃതർ ശ്രമിച്ചു വരികയാണെന്നാണ് പ്രസിഡന്റ് ലെനിൻ മൊറേനോ അറിയിച്ചു.






































